കൊച്ചി: ഹൃദ്രോഗ ചികിത്സയിലെ തിളങ്ങുന്ന നക്ഷത്രമായ നിംസിന്റെ പ്രവർത്തനം പതിനേഴാം വർഷത്തിലേക്ക് കടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിലെ തദ്ദേശവാസികൾക്ക് അതിവേഗം എത്താവുന്ന ഇടത്ത് താങ്ങാവുന്ന ചെലവിൽ ഹൃദ്രോഗ ചികിത്സയ്ക്ക് സംവിധാനം ഒരുക്കി എല്ലാവർക്കും ഹൃദയ ആരോഗ്യമെന്ന ലക്ഷ്യത്തോടെ 2007ൽ നിംസ് ഹാർട്ട് ഫൗണ്ടേഷന് രൂപം നൽകിയത്. 16വർഷത്തെ സേവനത്തിനിടെ പതിനായിരക്കണക്കിന് രോഗികളാണ് ജീവിതത്തിന്റെ പച്ചപ്പിലേക്ക് നിംസിന്റെ സഹായത്തോടെ മടങ്ങിയെത്തിയത്. ഹൃദയചികിത്സ രംഗത്തെ മുൻനിര സ്ഥാപനമായ സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദനായ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിലുള്ള മികച്ച ടീമാണ് തെക്കൻ കേരളത്തിലെ മികച്ച കാർഡിയോളജി വിഭാഗമായി നിംസിനെ മാറ്റിയത്.
എല്ലാ ദിവസവും നിംസ് സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ ഏറ്റവുമധികം ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതും നിംസ് ഹാർട്ട് ഫൗണ്ടേഷനാണ്. പത്മശ്രീ ഭരത് മമ്മൂട്ടി - നിംസ് ഹാർട്ട് ടു ഹാർട്ട്; സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയിലൂടെ നിരവധി പേർക്ക് നേട്ടമുണ്ടായി. 10 ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോൾ 11-ാമത്തെ ശസ്ത്രക്രിയ സൗജന്യമായി ചെയ്യാമെന്ന ആലോചനയാണ് സംസ്ഥാനത്തെ ആദ്യ സൗജന്യ ഹൃദയചികിത്സാ പദ്ധതി നിംസിൽ തുടങ്ങാൻ കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |