സ്വർണം റെക്കാഡ് പുതുക്കി കുതിക്കുന്നു
കൊച്ചി: രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സംസ്ഥാനത്തെ സ്വർണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി. പവൻ വില 120 രൂപ വർദ്ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന്റെ വില 15 രൂപ ഉയർന്ന് 7,455 രൂപയിലെത്തി. അതേസമയം ഇന്നലെ അമേരിക്കൻ വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ വില ഔൺസിന് 2,749 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ ഇന്ന് കേരളത്തിൽ പവൻ വില കുറയാൻ സാദ്ധ്യതയേറി.
ധൻതേരസിൽ വമ്പൻ വിൽപ്പന
റെക്കാഡ് വിലയിലും ദീപാവലിക്ക് മുന്നോടിയായുള്ള ധൻതേരസിൽ സ്വർണ വിൽപ്പനയിൽ വൻകുതിപ്പുണ്ടായി. മുൻവർഷത്തേക്കാൾ 25 ശതമാനം വർദ്ധനയാണ് ദൃശ്യമായത്. പതിനെട്ട് കാരറ്റ് സ്വർണത്തിനാണ് പ്രിയമേറുന്നത്. വെള്ളിയുടെ വിൽപ്പന 35 ശതമാനം വർദ്ധനയോടെ പുതിയ റെക്കാഡിട്ടു. പുതുവർഷത്തിൽ സ്വർണം,വെള്ളി എന്നിവ വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമായാണ് ധൻതേരസ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |