തൃശൂർ: കോയമ്പത്തൂരിൽ പണികഴിപ്പിച്ച രണ്ടരക്കിലോഗ്രാം സ്വർണവുമായി വാഹനത്തിൽ മടങ്ങിയ യുവാക്കളെ തടഞ്ഞുനിറുത്തി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കവർച്ചക്കാർ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി.
തിരുവല്ല തിരുമൂല പുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്ടിൽ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കൽ സിദ്ധിക്ക് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പ്പമംഗലം മൂന്നുപീടിക അടിപറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയാണ് പിടികൂടിയത്.
25ന് ദേശീയപാതയിൽ കല്ലിടുക്കിലാണ് കവർച്ച നടന്നത്.
തൃശൂർ കിഴക്കേകോട്ട അരുൺ സണ്ണി, പോട്ട സ്വദേശി റോജി എന്നിവരെ വാഹനത്തിന്റെ ഗ്‌ളാസ് തല്ലിപ്പൊളിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി മറ്റൊരു വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കുകയായിരുന്നു. സിദ്ദിഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ 27ന് പുലർച്ചെ 3.30ന് കുതിരാനിൽ നിന്ന് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ലയിൽ നിന്നാണ് ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിൽ പ്രതികളാണ്. കൂട്ടുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. ഒല്ലൂർ അസി. കമ്മിഷണർ സുധീരന്റെ നേതൃത്വത്തിലെ അന്വേഷണസംഘത്തിൽ പീച്ചി ഇൻസ്‌പെക്ടർ അജിത്ത്, മണ്ണുത്തി സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു, വിയ്യൂർ സബ് ഇൻസ്‌പെക്ടർ ന്യൂമാൻ, സാഗോക്ക് അസി. സബ് ഇൻസ്‌പെക്ടർമാരായ പി.എം. റാഫി എന്നിവരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |