കൊച്ചി: ഡി-മാക്സ് പിക്ക്-അപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ ക്യാബ്-ചാസിസ് വേരിയന്റ് അവതരിപ്പിച്ച് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ. പുതിയ ഇസുസു ഡി-മാക്സ് സിംഗിൾ ക്യാബ് 1.7 ക്യാബ്-ചാസിസ് സ്റ്റാൻഡേർഡ് വേരിയന്റ് എഫ് എം സി ജി, ഫുഡ് & കാറ്ററിംഗ്, ലാസ്റ്റ്-മൈൽ ഡെലിവറി തുടങ്ങിയ വിവിധ ബിസിനസുകളിൽ ദീർഘദൂര യാത്രകളിൽ ഏറെ അനുയോജ്യമാണ്. അത്തരം ഉപഭോക്താക്കൾക്ക് അവരുടെ ബിസിനസ് ആവശ്യകതകൾക്ക് അനുയോജ്യമായ സ്വന്തം ലോഡ്-ബോഡികൾ നിർമ്മിക്കാനുള്ള സൗകര്യമുണ്ട്. 2.5 ലിറ്റർ ഇസുസു 4ജെഎ1 എഞ്ചിൻ, എയറോഡൈനാമിക് എക്സ്റ്റീരിയർ ഡിസൈൻ, ഫാബ്രിക് അപ്‌ഹോൾസ്റ്ററി, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററുള്ള മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ ക്ലസ്റ്റർ, പാനിക് ബ്രേകിങ്ങിൽ എൻഞ്ചിനിലേക്ക് പവർ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവർറൈഡ് സിസ്റ്റം തുടങ്ങിയ ധാരാളം പ്രത്യേകതകൾ വരുന്നതാണ് ഈ വാഹനം. രാജ്യത്തെ ബിസിനസ്സ് ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പിക്ക്-അപ്പായി ഇസുസു ഡി-മാക്സ് മാറിയെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു.
വില
9,99,990 രൂപയാണ് ഡി-മാക്സ് സിംഗിൾ ക്യാബ് 1.7 ക്യാബ്-ചാസിസ് സ്റ്റാൻഡേർഡ് വേരിയൻ്റ് പ്രാരംഭ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |