ഹരിപ്പാട് : വെള്ളംകുളങ്ങര ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള
പുസ്തകം 'സ്വാതന്ത്ര്യ കീർത്തി' മന്ത്രി പി.പ്രസാദ്, സ്വാതന്ത്ര്യ സമര സേനാനി കെ.എ.ബേക്കറിന് നൽകി പ്രകാശനം ചെയ്തു.
ജില്ലയിലെ 40 സ്വാതന്ത്ര്യസമരസേനാനികളെകുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്വലസംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തകം തയ്യാറാക്കിയതിലൂടെ കുട്ടികൾ ചരിത്രം രചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.എ.ബേക്കർ സമരാനുഭവങ്ങൾ പങ്കുവച്ചു.
വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പ്രഥമാദ്ധ്യാപിക സുമി റേച്ചൽ സോളമൻ, നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജയകൃഷ്ണൻ, ബി.സുമതി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ രജനീഷ് വി. ഉപജില്ലാ വിദ്യാഭ്യാസ സീനിയർ സൂപ്രണ്ട് ആർ.ദിനേഷ്, ജില്ലാ ഹയർസെക്കൻഡറി വിഭാഗം അസി. കോ-ഓഡിനേറ്റർ എസ്. സത്യജ്യോതി, ഹരിപ്പാട് എച്ച്.എം.ഫോറം കൺവീനർ ആർ.രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ രവീന്ദ്രനാഥൻ നായർ, എസ്.എം.സി വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, എസ്.സിന്ധു, എസ്.എം.സി. ചെയർമാൻ സുരജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |