തിരുവനന്തപുരം: സൂര്യൻ പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്ന ശ്രുക്രനിലേക്ക് ഇന്ത്യയും.
2028 മാർച്ച് 29ന് പുറപ്പെട്ട് ജൂലായ് 19ന് പേടകം ശുക്രന്റെ ഭ്രമണപഥത്തിൽ എത്തുന്ന വിധത്തിൽ ശുക്രയാൻ എന്ന വെനസ് ഓർബിറ്റർ മിഷന് ഐ.എസ്.ആർ.ഒ ഒരുക്കം തുടങ്ങി.നാലു മാസത്തോളം യാത്ര ചെയ്യേണ്ടിവരുന്ന പേടകം എൽ.വി.എം-3റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. ആദ്യം 170- 36000 കി.മീ.ദീർഘവൃത്തത്തിൽ ഭ്രമണം ചെയ്തുകൊണ്ടാണ് മുന്നേറുന്നത്. പിന്നീട് 500- 60000 കി.മീറ്റർ വരുന്ന ഭ്രമണപഥത്തിലേക്കു മാറും. തുടർന്ന് ശുക്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കും.
സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും പേടകങ്ങൾ ശുക്രനിൽ ഇറങ്ങിയിട്ടുണ്ട്. ജപ്പാനും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും പേടകങ്ങളയച്ചിട്ടുണ്ട്. മൊത്തം 46 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.
മനുഷ്യന് ജീവിക്കാൻ ആവാസ വ്യവസ്ഥയുണ്ടാക്കാമെന്ന് കരുതപ്പെടുന്ന ഗ്രഹമാണ് ഓറഞ്ചും ചുവപ്പും നിറമുള്ള ആകാശത്തോടുകൂടിയ ശുക്രൻ.
5 വർഷം വലംവച്ച്
ശുക്രനെ പഠിക്കും
കുറഞ്ഞത് 200കിലോമീറ്ററും പരമാവധി 600കിലോമീറ്ററും അകലം വരുന്ന ഭ്രമണപഥത്തിലെത്തി ശുക്രനെ പഠിക്കും. അഞ്ചുവർഷം ദൗത്യം തുടരും.19 ശാസ്ത്രഉപകരണങ്ങളാണ് പേടകത്തിലുണ്ടാകുക.
2.8 കോടി കി.മീ:
ഭൂമിയും ശുക്രനും
തമ്മിലുള്ള
കുറഞ്ഞ അകലം
1236 കോടി:
പദ്ധതി ചെലവ്
824കോടി:
പേടകം നിർമ്മിക്കാൻ
മനുഷ്യക്കോളനി ലക്ഷ്യം
1. ഓക്സിജന്റെ ചെറിയ സാന്നിധ്യവും കാർബൺഡയോക്സൈഡിന്റെ കൂടിയ സാന്നിധ്യവുമുള്ള ശുക്രനിൽ മനുഷ്യന് കോളനിയുണ്ടാക്കി വസിക്കാമെന്നാണ് കണക്കുകൂട്ടൽ. ഉപരിതലത്തിൽ നിന്ന് 50കിലോമീറ്റർ മുകളിൽ ആവാസവ്യവസ്ഥ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
2.ഓഷ്യൻ ഗേറ്റ് എക്സ്‌പെഡിഷൻസ് കമ്പനിയുടെ സഹസ്ഥാപകൻ ഗില്ലേർമോ സോൻലീൻ മനുഷ്യരെ ശുക്രഗ്രഹത്തിലേക്ക് അയ്ക്കുന്നതിനു പദ്ധതി അവതരിപ്പിച്ചിരുന്നു.2050ൽ 1000 പേരടങ്ങുന്ന ഒരു മനുഷ്യക്കോളനി ശുക്രനിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഓക്സിജൻ കിറ്റുകളുപയോഗിച്ച് ശ്വസിച്ചുകൊണ്ട് കഴിയാനാകും.
3.ഭൂമി അച്ചുതണ്ടിൽ കറങ്ങുന്ന ദിശയുടെ നേരെ എതിർദിശയിലാണ് ശുക്രൻ കറങ്ങുന്നത്. അതുകാരണമാണ് സൂര്യൻ പടിഞ്ഞാറുദിക്കുന്നത്.സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘങ്ങളും ഒക്സിജന്റെ അപര്യാപ്തതയും ഉപരിതലത്തിലെ 465ഡിഗ്രി ചൂടും വർദ്ധിച്ച അഗ്നിപർവ്വതസാന്നിധ്യവും വെല്ലുവിളി.
4.ഗ്രീൻ ഹൗസ് വാതകമായ കാർബൺഡയോക്സൈഡാണ് ശുക്രന്റെ അന്തരീക്ഷത്തിൽ 90%ഉള്ളത്.ഇതുമൂലം ഉപരിതലത്തിൽ നിന്ന് ഉയരം കൂടുംതോറും ചൂട് അനുഭവപ്പെടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |