ചാലക്കുടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി, പ്രത്യേക ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത ഉൾപ്പെടെയുള്ള വഴിയോരങ്ങളും കനാൽ പുറമ്പോക്ക് റോഡും മാലിന്യമുക്തമാക്കി ശുചീകരിക്കുന്ന ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയാക്കി.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി 40 ഓളം സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം നിക്ഷേപിച്ച നിരവധി വാഹനങ്ങളെയും വ്യക്തികളെയും കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിച്ചെന്നും ചെയർമാൻ പറഞ്ഞു. വിദ്യാർത്ഥികൾ, വയോജനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവരെ മത്സര അടിസ്ഥാനത്തിൽ ഈ പ്രത്യേക ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതാണ് രണ്ടാം ഘട്ടമായുണ്ടാകുക.
സ്വന്തം വീടുകളുടെ പരിസരവും പൊതുഇടവും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും മുതിർന്ന പൗരൻമാർക്കും ഒരു പ്രദേശം വൃത്തിയായി പരിപാലിക്കുന്ന റെസിഡൻസ് അസോസിയേഷനും വിവിധ സ്ഥാപനങ്ങളും മികച്ച ശുചിത്വ വാർഡിനും പരിശോധനയുടെ അടിസ്ഥാനത്തിൽ സമ്മാനം നൽകും.
നവംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് വിലയിരുത്തലെന്നും ചെയർമാൻ പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായി ദീപു ദിനേശ്, ബിജു എസ്.ചിറയത്ത്, പ്രീതി ബാബു, ആനി പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ശുചിത്വ ചലഞ്ച്
വിലയിരുത്തൽ നവംബർ ഒന്ന് മുതൽ അഞ്ച് വരെ- പങ്കെടുന്നവർക്കുള്ള സമ്മാനം 10,000 - 5,000 - 3,000. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകുന്നവരാകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |