ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ ദേശീയ അദ്ധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മുകുൾ വാസ്‌നിക്ക്, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരാണ് സാദ്ധ്യതാപട്ടികയിൽ മുന്നിലെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. മുകുൾ വാസ്‌നിക്കിന്റെ പേരാണ് മുതിർന്ന നേതാക്കൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നൊന്നും സൂചനകളുണ്ട്.
അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവർ മുകുള്‍ വാസ്നിക്കിനെ അനുകൂലിച്ചു. മുകുൾ വാസ്‌നിക്കിനും മല്ലികാർജ്ജുൻ ഖാർഗേയ്ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
നാളെ പ്രവർത്തക സമിതിക്ക് മുന്നോടിയായി നടക്കുന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിലും സമവായ ചർച്ചഉണ്ടാകും. പ്രവർത്തക സമിതിയംഗങ്ങളെ കൂടാതെ പി.സി.സി അദ്ധ്യക്ഷന്മാരുടെയും, എ.ഐ.സി.സി ഭാരവാഹികളുടെയും എം.പിമാരുടെയും നിലപാട് കൂടി യോഗത്തിൽ ചോദിച്ചറിയും. പ്രവർത്തക സമിതി വിശാല യോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. അദ്ധ്യക്ഷനു പുറമെ ഉപാദ്ധ്യക്ഷൻമാരെയും നാളെ നടക്കുന്ന പ്രവർത്തക സമിതി തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |