വൈക്കം: 'സ്തനാർബുദം ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം' വിഷയത്തിൽ കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും ആംറോ ഡയറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ ചീരംകുന്നുംപുറം ശ്രീകൃഷ്ണക്ഷേത്ര ഓഡിറ്റോറിയത്തിൽ ബോധവത്ക്കരണ ക്യാമ്പ് നടത്തി. സ്തനാർബുദം നിർണയം, കാരണം, ലക്ഷണങ്ങൾ, പ്രതിരോധം എന്നീ വിഷയത്തിൽ പാലിയേറ്റീവ് ഓങ്കോളിജി സീനിയർ കൺസൾട്ടൻസ് ഡോ.മനു ജോൺ, കമ്മ്യൂണിറ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോ.ഷാരോൺരാജ് എൽസ എന്നിവർ ക്ലാസ് നയിച്ചു. ആംറോ ഡയറീസ് ജനറൽ മാനേജർ ബി.അജിത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഹരിദാസൻ നായർ, രേഖ ഉണ്ണിക്കൃഷ്ണൻ, ഡി. രാധാകൃഷ്ണൻ നായർ, എസ്. സുധാകുമാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |