വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 140 ലിറ്റർ കോടയും പിടികൂടി.ഒരാൾ അറസ്റ്റിൽ.നെല്ലനാട് അമ്പലംമുക്ക് മംഗലശ്ശേരി പുത്തൻ വീട്ടിൽ മുരളീധരനാണ്(56) അറസ്റ്റിലായത്. എക്‌സൈസ് അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൻ ഇൻസ്പെക്ടർ എം.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ,പ്രിവന്റീവ് ഓഫീസർ സജീവ് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ അബിൻ,ഹിമലത.ജെ, ബിസ്മി.എം,ഡ്രൈവർ ബിജു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |