SignIn
Kerala Kaumudi Online
Thursday, 19 February 2026 2.22 AM IST

ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി മുത്തശ്ശിയുടെ കാമുകൻ; കുട്ടികളുടെ മുന്നിൽവച്ച് ലൈംഗികബന്ധവും

Increase Font Size Decrease Font Size Print Page
sexual-assault-case

തിരുവനന്തപുരം: ആറുവയസുള്ള പെൺകുട്ടിയെ നിരന്തരം ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 68കാരന് ഇരട്ട ജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിക്രമനെതിരെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒൻപത് വയസുള്ള സഹോദരിയുടെ മുന്നിൽ വച്ചാണ് പ്രതി ആറുവയസുകാരിയെ പീഡിപ്പിച്ചത്. ഒൻപത് വയസുകാരിയെയും ഇയാൾ ക്രൂരപീഡനത്തിനിരയാക്കിയിരുന്നു. ഈ കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും.

മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തശ്ശിക്കായിരുന്നു കുട്ടികളുടെ സംരക്ഷണച്ചുമതല. മുത്തശ്ശിയുടെ കാമുകനാണ് പ്രതിയായ വിക്രമൻ. ഇയാൾ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. 2020- 21 കാലയളവിലാണ് ഇയാൾ സഹോദരിമാരെ പീഡനത്തിനിരയാക്കിയത്. വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

മുത്തശ്ശി പുറത്തുപോയിരുന്ന സമയത്താണ് ഇയാൾ കുട്ടികളെ ആദ്യം പീഡനത്തിനിരയാക്കിയത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അശ്ലീല വീഡിയോകൾ കാണിച്ചും കുട്ടികളെ ഉപദ്രവിച്ചിരുന്നു. നിരന്തരമായ പീഡനത്തെത്തുടർന്ന് കുട്ടികളുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു.

കുട്ടികളുടെ മുന്നിൽവച്ച് പ്രതിയും മുത്തശ്ശിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചതിനുശേഷമാണ് വിക്രമൻ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. അതിനാൽ കുട്ടികളുടെ കരച്ചിൽ പുറത്തുകേട്ടിരുന്നില്ല. ഒരിക്കൽ വാതിൽ അടയ്ക്കാതെ പ്രതി കുട്ടികളെ ഉപദ്രവിച്ചത് ഒരു അയൽക്കാരൻ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. രണ്ട് കുട്ടികളും നിലവിൽ അഭയകേന്ദ്രത്തിലാണ് താമസം. മംഗലാപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ അൻസാരി, കെ തോംസൺ, സജീഷ് എച്ച് എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.

TAGS: CASE DIARY, SEXUAL ASSAULT, THIRUVANANTHAPURAM, LIFE IMPRISONMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY