ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ദേശീയ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഒഫ് ദ ഓർഡർ ഒഫ് ദ നൈജർ നൽകി നൈജീരിയ ആദരിച്ചു. ഇന്നലെ തലസ്ഥാനമായ അബുജയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവാണ് പുരസ്‌കാരം നൽകിയത്. 1969ൽ എലിസബത്ത് രാജ്ഞിക്കുശേഷം നൈജീരിയ അവരുടെ ഉന്നത ബഹുമതി നൽകി ആദരിക്കുന്ന ലോകനേതാവാണ് മോദി. ലോകരാഷ്ട്രങ്ങളിൽ നിന്ന് മോദിക്ക് ലഭിക്കുന്ന 17ാമത്തെ പുരസ്‌കാരമാണിത്. 17 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയ സന്ദർശനം.
പുരസ്‌കാരം വിനയത്തോടെ സ്വീകരിക്കുകയാണെന്നും 140 കോടി ഇന്ത്യക്കാർക്കും നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തിനും സമർപ്പിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള സുഹൃത്ബന്ധം ചൂണ്ടിക്കാട്ടിയ മോദി, പുരസ്‌കാരത്തിന് നൈജീരിയൻ സർക്കാരിനും ജനതയ്‌ക്കും നന്ദി പറഞ്ഞു. ഇന്ത്യയുമായുള്ള മികച്ച ബന്ധത്തെ നൈജീരിയ വിലമതിക്കുന്നതായി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പറഞ്ഞു. മോദി ചരിത്രപരമായ ജോലി നിർവഹിക്കുന്നു. സങ്കീർണ്ണമായ ഒരു സമൂഹത്തിൽ തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ മോദി വിജയിച്ചതിനെ നൈജീരിയ വളരെയധികം ആദരവോടെ കാണുകയാണെന്നും ബോല അഹമ്മദ് ടിനുബു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |