പാലാ: അമലോത്ഭവ മാതാവിന് ഓട്ടോ ഡ്രൈവർമാരുടെ വക ശിങ്കാരിമേളം കൊണ്ടൊരു നേർച്ച. പാലാ ടൗണിൽ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാരാണ് ശിങ്കാരിമേളം സമർപ്പിച്ച് അമലോത്ഭവ മാതാവിനോടുള്ള പ്രാർത്ഥന സഫലമാക്കിയത്. ഇടുക്കി കേളീരംഗത്തിലെ തങ്കമണിയും സഹകലാകാരൻമാരുമാണ് ചെണ്ടയിലെ താളത്തിനൊപ്പം ചുവടുകൾ വച്ചും നഗരത്തിലെത്തിയ ആയിരക്കണക്കിനാളുകൾക്ക് ആവേശം പകർന്നത്.
ഓട്ടോ ഡ്രൈവർമാരായ ബിനു ഇടക്കാവിൽ, സോണി പ്ലാക്കുഴിയിൽ; സാജൻ പുത്തൻപാറയിൽ, ടിനു തകിടിയേൽ, രാജീവ് കൺത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിങ്കാരിമേളം നേർച്ചയായി സമർപ്പിച്ചത്. രാവിലെ മുതൽ രാത്രിവരെ പലതവണയായി ജൂബിലി പെരുന്നാളിൽ പങ്കെടുക്കാനെത്തിയവർക്ക് മുന്നിൽ ശിങ്കാരിമേളം അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തനാണ് ചെണ്ടമേളം ഉദ്ഘാടനം ചെയ്തത്. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിജി ജോജോ, ടോബിൻ കെ.അലക്സ്, ഷിബു കാരമുള്ളിൽ, ജിഷോ ചന്ദ്രൻകുന്നേൽ, ടോമി തകടിയേൽ, കെ.കെ. ദിവാകരൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു. ബിനു ഇടക്കാവിൽ സ്വാഗതവും സോണി പ്ലാക്കുഴിയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |