പരപ്പനങ്ങാടി: കോൺഫെഡറേഷൻ ഒഫ് ആൾ കേരള കാറ്ററേഴ്സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ഇന്ന് വള്ളിക്കുന്ന് എൻ.സി ഗാർഡനിൽ നടക്കും. രാവിലെ എട്ടിനാരംഭിക്കും. കാറ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങളുടെ പ്രദർശനവിപണനവും ഒരുക്കിയിട്ടുണ്ട്. സംഗമം രാവിലെ പത്തിന് കോഴിക്കോട് ആർ.ടി.ഒ പി.എ. നസീർ ഉദ്ഘാടനം ചെയ്യും. സി.എ.കെ.സി പുറത്തിറിക്കുന്ന കലണ്ടറിന്റെ പ്രകാശനം നടക്കും. വാർത്താസമ്മേളനത്തിൽ സി.പി. ലത്തീഫ് ,പി.കെ. ഷാഹുൽ ഹമീദ് , സലിം കൈരളി , ബദറുദ്ദീൻ, മുനീർ പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |