ആലുവ: അദ്വൈതാശ്രമത്തിൽ നിർമ്മിച്ച സ്വാമി ബോധാനന്ദ ഓപ്പൺ ഓഡിറ്റോറിയം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സർവമത സമ്മേളന ശതാബ്ദി സ്മാരക ധ്യാനമണ്ഡപത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാംവാർഷികം, തോട്ടുമുഖം വാത്മീകിക്കുന്നിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ശ്രീനാരായണ സേവികാസമാജവും തമ്മിൽ ഉഭയസമ്മതപ്രകാരം വസ്തു സംബന്ധമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായുള്ള ആധാരക്കൈമാറ്റം എന്നിവയും നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായി.
മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എൻ. മുരളീധരപ്പണിക്കർ ഹാൾ സമർപ്പിച്ചു. മെഡിമിക്സ് ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി എ.വി. അനൂപ് മുഖ്യപ്രഭാഷണവും ശിവഗിരി എച്ച്.എസ്.എസ് അദ്ധ്യാപിക അരുവി അരുവിപ്പുറം എഴുതിയ '1987 കാതൽകോഫി" എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. സ്വാമി ശ്രീരത്നതീർത്ഥർ, വി. സന്തോഷ്ബാബു, ലക്ഷ്മണൻ, സ്വാമി ദേശികാനന്ദ, പി.പി. രാജൻ, സോമകുമാർ, അഡ്വ. സീമന്തിനി ശ്രീവത്സൻ, പി.പി. സുരേഷ്, അരുവി അരുവിപ്പുറം, പി.കെ. ജയന്തൻ ശാന്തി, സജീവ് നാണു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |