
തലശ്ശേരി: മാഹി സ്‌പോട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42ാം മത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി ഒന്നിന് തുടങ്ങും. 17ന് സമാപിക്കും. പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. മാഹി കോളേജ് ഗ്രൗണ്ടിൽ രാത്രി ഏഴരക്ക് മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ടൗൺ സ്‌പോട്സ് ക്ലബ്ബ്, ഹണ്ടേഴ്സ് കൂത്തുപറമ്പ്,തുടങ്ങി കേരള പ്രശസ്തരായ 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. ടീമുകളിൽ വിദേശ കളിക്കാരും അണി നിരക്കും. ടൂർണ്ണമെന്റ് കാണാൻ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. കുട്ടികൾക്ക് പ്രത്യേക ഇളവ് നൽകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ അനിൽ വിലങ്ങിൽ, കെ.സി നികിലേഷ്, ജയരാജ് അടിയേരി, പ്രേമകുമാരി, കെ.കെ.ശ്രീജ, ടി.കെ.ഹേമചന്ദ്രൻ, പി.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |