തിരുവല്ല: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടറി എം.സുനിൽ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ ട്രഷറർ ടി.എ.റെജികുമാർ ഭാവി പരിപാടികൾ വിശദീകരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ബിനിൽകുമാർ, വി കെ ടി എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ.കുട്ടപ്പൻ, കെ.എൻ.സരസ്വതി, കെ.ശുഭ, പ്രമോദ് കണ്ണങ്കര, സലീം സുലൈമാൻ, ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |