ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമഭേദഗതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. കേരള ജംഈയ്യത്തുൽ ഉലമ,ജംഈയ്യത്ത് ഉലമ ഹിന്ദ്,അമീർ റഷാദി മദ്‌നി തുടങ്ങിയവരാണ് ഹർജി നൽകിയത്. ഇത്തരം ആചാരങ്ങൾ നിലനിൽക്കുമ്പോൾ എന്തുകൊണ്ട് ക്രിമിനൽകുറ്റമാക്കി കൂടായെന്ന് ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് രമണ അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു. മുത്തലാഖ് ചൊല്ലിയാൽ ഭർത്താവിന് മൂന്നുവർഷം തടവും പിഴയും ഉറപ്പാക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വിവാഹ അവകാശബിൽ പാർലമെന്റ് ജൂലായ് 30നാണ് പാസാക്കിയത്. മുത്തലാഖ് ഓർഡിനൻസിന് പകരമാണ് ബില്ല് കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |