
തൃക്കരിപ്പൂർ:ചെറുവത്തൂർ ലോക്കൽ അസോസിയേഷൻ തല പ്രഥമ ബണ്ണീസ് സംഗമം പിലിക്കോട് ഗവ.യു.പി. സ്‌കൂളിൽ . പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി.വി.സുലോചന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ഭാരത് സ്‌കൗട്സ് ആന്റ് ഗൈഡ്സ് ഭാരവാഹികളായ ജി.കെ.ഗിരീഷ്,കെ.വി.ശശിധരൻ, കാഞ്ചന, വി.കെ.ഭാസ്‌കരൻ, സുരേഷ്, എസ്.എം.സി ചെയർമാൻ കെ.പി.രാജീവൻ, എം.പി.ടി.എ പ്രസിഡന്റ് അശ്വതി മഹേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി യു.പ്രഭ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും ബണ്ണി ആന്റി എം.ബിന്ദു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |