മലപ്പുറം: 36-ാമത് റോഡ് സുരക്ഷ മാസവുമായി അനുബന്ധിച്ച് മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്‌മെൻ്റ് വിഭാഗം വളാഞ്ചേരിയിൽ ബസ് ജീവനക്കാർക്കും ട്രാൻസ്‌പോർട് ഡ്രൈവർമാർക്കുമുള്ള റോഡ് സേഫ്റ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മലപ്പുറം ആർ.ടി.ഒ ഷഫീഖ് നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പ്രമോദ് ശങ്കർ, അബ്ദുൽ കരീം ചാലിൽ എന്നിവർ ക്ലാസെടുത്തു. ഇൻസ്‌പെക്ടർമാരായ സെയ്താലിക്കുട്ടി, പ്രേംകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ബസ്സുടമാ ഭാരവാഹികളായ റോയൽ അഷ്‌റഫ്, എ. എം. താഹിർ, ഹനീഫ, സമദ്, നാസർ, സജീഷ്, ഷരീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റോഡ് സുരക്ഷയോടനുബന്ധിച്ച ലഘുലേഖയും വിതരണം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |