തൃശൂർ: പൂങ്കുന്നം പാട്ടുരായ്ക്കൽ എലിവേറ്റഡ് ഹൈവേയ്ക്ക് 150 കോടിയും പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ എലിവേറ്റഡ് റോഡിന് 60 കോടി എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബഡ്ജറ്റുമായി സംസ്ഥാന സർക്കാർ. ഗവ. മെഡിക്കൽ കോളേജിന് 27.06 കോടി, ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് 11.5 കോടി, തൃശൂർ ഗവ. നഴ്സിംഗ് കോളേജിന് 76 ലക്ഷം എന്നിങ്ങനെ ആരോഗ്യമേഖലയുടെ വികസനത്തിനും ബഡ്ജറ്റ് ഊന്നൽ നൽകുന്നു. ഗുരുവായൂരിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് 40 കോടി, ഇരിങ്ങാലക്കുട എഡ്യുക്കേഷണൽ ഹബ്ബിന് 6 കോടി, ചാവക്കാട് ഐ.ടി.ഐയ്ക്ക് 15 കോടി എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകുന്നു. ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് - പി.ജയചന്ദ്രൻ സ്മാരകത്തിന് 5 കോടിയും അനുവദിച്ചു. ബ്ലാങ്ങാട് ബീച്ച് ടൂറിസം രണ്ടാംഘട്ടം (സ്ഥലമെടുപ്പ് ഉൾപ്പെടെ) 2 കോടിയും ഇരിങ്ങാലക്കുട ബൈപാസ് റോഡ് നവീകരണത്തിന് 5 കോടിയും വകയിരുത്തി. തേക്കിൻകാട് മൈതാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി വകയിരുത്തി. പുത്തൂർ സുവോളജിക്കൽ പാർക്ക് 6 കോടി, പീച്ചിയുടെ സമഗ്ര വികസനത്തിന് 35 കോടി എന്നിങ്ങനെയും വകയിരുത്തി.
വടക്കാഞ്ചേരി മണ്ഡലം
വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഐ.പി. ബ്ലോക്ക് കെട്ടിട നിർമ്മാണം രണ്ടാം ഘട്ടം 15 കോടി
വാഴാനി പേരെപ്പാറ ചാത്തൻചിറ പൂമല ഡാം പത്താഴക്കുണ്ട് ചെപ്പാറ വിലങ്ങൻ കോൾ ലാൻഡ്; വടക്കാഞ്ചേരി ടൂറിസം കോറിഡോർ രണ്ടാം ഘട്ടം 2 കോടി
മെഡിക്കൽ കോളേജിന് പ്ലാൻ ഫണ്ടിൽ 13 കോടി
ഗവ. ഡെന്റൽ കോളേജിന് റവന്യൂ ഹെഡിൽ 10 കോടി
ക്യാപിറ്റൽ ഫണ്ടിൽ 4.4 കോടി
കിലയിൽ പുതുതായി ആരംഭിച്ച കോളേജിന് 29.32 കോടി
ഗുരുവായൂർ
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് 40 കോടി
മമ്മിയൂർ ജംഗ്ഷൻ മേൽപ്പാലം 40 കോടി
ചാവക്കാട് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ വിപുലീകരണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) 2 കോടി
കെ.എസ്.ആർ.ടി.സി ഗുരുവായൂർ ജില്ലാ ഡിപ്പോ പുതിയ കെട്ടിടത്തിന് 11 കോടി
ചാവക്കാട് വടക്കാഞ്ചേരി റോഡ് വീതി കൂട്ടൽ (സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ) 25 കോടി
തൃശൂർ
തേക്കിൻകാട് അടിസ്ഥാന സൗകര്യ വികസനം -5 കോടി
കെ.എസ്.ആർ.ടി.സി തൃശൂർ റെയിൽവേ സ്റ്റേഷൻ ഫൂട് ഓവർ ബ്രിഡ്ജ് 1 കോടി
ജനറൽ ആശുപത്രി (സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി) 1.5 കോടി
തൃശൂർ കളക്ടറേറ്റ് മൾട്ടി ലെവൽ പാർക്കിംഗ് 1 കോടി
ശക്തൻ റൗണ്ട് എബൗട്ടിൽ കാന നിർമ്മാണം 75 കോടി
എം.ജി റോഡ് വികസനം രണ്ടാംഘട്ടം 15 കോടി
മണ്ണുത്തി മോഡൽ റോഡ് 10 കോടി
പൊതുമരാമത്ത് ഓഫീസ് സമുച്ചയം നിർമ്മാണം ഒന്നാം ഘട്ടം 25 കോടി
പറവട്ടാനി സ്റ്റേഡിയം തൃശൂർ ടെന്നീസ് കോർട്ട് നിർമ്മാണം 2 കോടി
വിയ്യൂർ താണിക്കുടം റോഡിൽ മോഡൽ റോഡ് രണ്ടാംഘട്ടം 2.50 കോടി
ഫയർഫോഴ്സ് അക്കാഡമി ബേബി പൂൾ നിർമ്മാണം 1.75 കോടി
പെരിങ്ങാവ് ഓഡിറ്റോറിയം നിർമ്മാണം. 1.5 കോടി
വില്ലടം ഹയർ സെക്കൻഡറി സ്കൂളിൽ എഡ്യൂക്കേഷൻ തിയേറ്റർ കോംപ്ലക്സ് നിർമ്മാണം 1 കോടി
പി.കെ ചാത്തൻ മാസ്റ്റർ സ്മാരക പോസ്റ്റ് മെട്രിക്ക് ഗേൾസ് ഹോസ്റ്റൽ നിർമ്മാണം 15 കോടി
അവിലിശ്ശേരി അമ്പലം മുതൽ കാച്ചേരി വരെ ഇന്നർ കനാൽ നിർമ്മാണം 3 കോടി
കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിൽ കാന നിർമ്മാണം 10 കോടി
കുട്ടനെല്ലൂർ കോളേജ് ചുറ്റുമതിൽ 8 കോടി
ഗവ ഹൈസ്കൂൾ രാമവർമ്മപുരം സ്റ്റേഡിയം 3 കോടി
വടൂക്കര മേൽപ്പാലം 15 കോടി
ചേലക്കര മണ്ഡലം
തിരുവില്വാമല, കുത്താമ്പുള്ളി, പഴയന്നൂർ, ചേലക്കര , ചെറുതുരുത്തി എന്നീ ടൗൺ സൗന്ദര്യവത്കരണം 5 കോടി രൂപ
ഗായത്രി പുഴയിൽ തിരുവില്വാമലയിലെ എഴുന്നള്ളത്ത് കടവിൽ പാലം നിർമ്മാണം 25 കോടി
പഴയന്നൂർ എളനാട് റോഡ് പുനരുദ്ധാരണം 6 കോടി
ചാലക്കുടി
കാലിക്കറ്റ് സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിന് പുതിയ കെട്ടിടം 5 കോടി
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് 8 .5 കോടി
ചാലക്കുടി അതിരപ്പിള്ളി വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം 10 കോടി
കലാഭവൻ മണി പാർക്ക് രണ്ടാംഘട്ട വികസനം 10 കോടി
ചാലക്കുടിപ്പുഴയിലെ കയ്യാണിക്കടവിൽ ചെക്ക് ഡാം നിർമ്മാണം 28 കോടി
കൊടുങ്ങല്ലൂർ
മാളയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം, ഷോപ്പിംഗ് കോംപ്ളക്സ് സമുച്ചയം 15 കോടി
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പ്രവർത്തനം സജ്ജീകരിക്കാൻ 5 കോടി
ചാമ്പ്യൻസ് ലീഗ് ബോട്ട് മത്സരങ്ങൾക്ക് 8.5 കോടി
കെ.കെ.ടി.എം കോളേജ്- പുല്ലൂറ്റ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം 2.25കോടി
കയ്പമംഗലം
ഏഴ് മിനി ഹാർബർ പൂർത്തീകരണത്തിൽ കയ്പമംഗലത്തെ മിനി ഹാർബർ
അഴീക്കോട് പടന്ന മുതൽ എടത്തിരുത്തി പാലപ്പെട്ടി വരെ ഉൾനാടൻ റോഡ് നവീകരണം എട്ടുകോടി
അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ഓഡിറ്റോറിയം നിർമാണം മൂന്ന് കോടി
എടത്തിരുത്തി ഉപ്പുംതുരുത്തി പാലം പത്ത് കോടി
പൊതുജന കൂട്ടായ്മയിലൂടെ കളിസ്ഥലം വാങ്ങിയ കളരിപ്പറമ്പ് വായനശാലയുടെ കളിസ്ഥലം നിർമ്മാണത്തിന് ഒരു കോടി
ജില്ലയുടെ സ്വപ്ന സാക്ഷാത്കാരമാണ് ബഡ്ജറ്റ്.
കെ.രാജൻ.
മന്ത്രി
തൃശൂർ നിയോജക മണ്ഡലത്തിൽ ബഡ്ജറ്റിൽ കാര്യമായ പരിഗണന ലഭിച്ചിട്ടുണ്ട്. നഗരത്തിന്റെയും റോഡുകളുടെയും വികസനത്തിന് ഊന്നൽ നൽകിയ ബഡ്ജറ്റാണിത്.
പി.ബാലചന്ദ്രൻ
എം.എൽ.എ
സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി അനുവദിച്ച പൂര പറമ്പ് സൗന്ദര്യവത്കരണവും 6 കോടി നൽകിയ പുത്തൂർ സുവോളജിക്കൽ പാർക്കും മാറ്റി നിറുത്തിയാൽ മറ്റ് ഒരു വികസനത്തിനും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടില്ല. 12 ഇടത് എം.എൽ.എമാരും രണ്ട് മന്ത്രിയുമാണ് ജില്ലയ്ക്കുള്ളത്. തദ്ദേശ സ്ഥാപങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടാലും ട്രഷറി നിബന്ധനകളും സമയബന്ധിതമായി ഫണ്ട് തരാത്തതും കാര്യമായ വികസനം ജില്ലക്ക് ഉണ്ടാകില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 395 കോടി രൂപയാണ് ഇത്തരത്തിൽ ജില്ലയ്ക്ക് നഷ്ടമായത്.
അഡ്വ:ജോസഫ് ടാജറ്റ്
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ബഡ്ജറ്റിൽ നെൽക്കർഷകരെ മറന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ നെല്ലിന്റെ സംഭരണ വിലയിൽ മാത്രം 33.64 കോടി രൂപ സർക്കാർ ജില്ലയിൽ നിന്നുമാത്രം വെട്ടിക്കുറച്ചു. 2025-26 ബഡ്ജറ്റ് പരിഷ്കാരം മൂലം ആനുകൂല്യങ്ങൾ വീണ്ടും കുറയ്ക്കുമെന്ന ആശങ്കയുണ്ട്.
കെ.കെ. കൊച്ചുമുഹമ്മദ്.
ജില്ലാ കോൾ കർഷക സംഘം ജനറൽ സെക്രട്ടറി
എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു പിടിക്കുന്ന ബഡ്ജറ്റാണ്. സംസ്ഥാനത്തിന്റെ ആകെ ചെലവിൽ 1800 കോടിയുടെ വർദ്ധനവുണ്ട്.
രണ്ടായിരം കോടി രൂപയുടെ വയനാട് പാക്കേജിനോട് കേന്ദ്രം മുഖം തിരിച്ചപ്പോൾ 750 കോടി രൂപ വയനാട് പുനരധിവാസത്തിനായി അനുവദിച്ചു. ലൈഫ് ഭവന പദ്ധതിക്ക് 1160 കോടി അനുവദിച്ചത് മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കാനാണ്. സർക്കാർ ജീവനക്കാർക്കും ഏറെ ആശ്വാസമാണ്. 2025 നവംബർ ഒന്നോടു കൂടി അതി ദരിദ്രരില്ലാത്ത കേരളം നടപ്പിലാക്കുന്നതിന് വേണ്ടി 60 കോടി രൂപയുടെ ഗ്യാപ് ഫണ്ട് അനുവദിച്ചത് ഏറെ സ്വാഗതാർഹമാണ്.കെ.രാധാകൃഷ്ണൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |