പാലക്കാട് : പാലക്കാട്ട് അടുത്തടുത്ത വീടുകളിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമടയിലാണ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ചത്. മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലാണ് അർച്ചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട മിനുക്കംപാറയിലെ സ്വന്തം വീടിന് സമീപമാണ് ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മുതലമട സ്വദേശികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഇരുവീട്ടിലും പ്രശ്നമുണ്ടായിരുന്നു ഒന്നിച്ചുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതിൽ മനംനൊന്തായിരിക്കാം ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |