ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്നിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയ നാസ ബഹിരാകാശയാത്രിക സുനിത വില്യംസിനുള്ള കത്തെഴുതുന്നത്. '140 കോടി ഇന്ത്യക്കാർ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. സുനിതയുടെ ധൈര്യവും സ്ഥിരോത്സാഹവും മികച്ചതാണ്. മാർച്ച് ഒന്നിന് പ്രശസ്ത നാസ ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോയെ കണ്ടപ്പോൾ സുനിതയെക്കുറിച്ച് ചർച്ച ചെയ്‌തിരുന്നു. അതിനുശേഷമാണ് കത്തെഴുതാൻ തീരുമാനിച്ചത്"- കത്തിൽ പറയുന്നു.
2016ൽ യു.എസ് സന്ദർശനത്തിനിടെ സുനിതയുടെ പിതാവ് അന്തരിച്ച ദീപക് പാണ്ഡ്യയെ കണ്ടതും കത്തിൽ ഓർമ്മിച്ചു. അമ്മ ബോണി പാണ്ഡ്യ സുനിതയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാകും. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താൻ വില്യംസിനും സഹ ബഹിരാകാശയാത്രികൻ ബാരി വിൽമോറിനും ആശംസ നേർന്നുകൊണ്ടാണ് മോദി കത്ത് അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |