കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി ഐ.ഐ.എം സമ്പൽപൂർ ഡൽഹി കാമ്പസിൽ നടത്തുന്ന എം.ബി.എ കോഴ്‌സിനായി അപേക്ഷ ക്ഷണിച്ചു. വാരാന്ത്യങ്ങളിൽ ഡൽഹി കാമ്പസിൽ ക്ലാസുകൾ സംഘടിപ്പിക്കുന്ന രീതിയിലെ ഈ കോഴ്‌സിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തന പരിചയമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ഡാറ്റ സയൻസ്, പ്രൊഡക്ട് മാനേജ്‌മെന്റ്, സസ്റ്റൈനബിലിറ്റി തുടങ്ങിയ സ്‌പെഷലൈസേഷനുകൾ ലഭ്യമാണ്. 50 ശതമാനമെങ്കിലും മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |