ന്യൂഡൽഹി: വി.ഡി.സവർക്കറെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സവർക്കറെ പ്രകീർത്തിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ പ്രസംഗത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളായിരിക്കാം. ആർ.എസ്.എസുകാരിൽ സവർക്കറെ ആദരിക്കുന്നവരുണ്ട്. ജയിലിൽ കിടന്ന ശേഷമാണ് സവർക്കർ മാപ്പ് എഴുതിക്കൊടുത്ത് പുറത്തുവന്നത്. അതിനു ശേഷമാണ് സ്വാതന്ത്ര്യസമരത്തെ എതിർക്കുകയും ആർ.എസ്.എസിനൊപ്പം നിന്ന് നിലപാട് സ്വീകരിക്കുകയും ചെയ്‌തത്. ആശാവർക്കർമാരുടെ സമരത്തിൽ പ്രതിപക്ഷ നിലപാട് തെറ്റാണ്. സാമ്പത്തിക പ്രതിസന്ധിക്ക് മേലെ മറ്റൊരു പ്രതിസന്ധി കൂടി സൃഷ്‌ടിക്കാൻ ആസൂത്രിതമായി നടക്കുന്ന സമരമാണത്. ആശാവർക്കർമാർ ചിലരുടെ കൈയിലെ പാവയായി തീരാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |