തൃശൂർ: അക്ഷരത്തെറ്റുകളുടേയും മറ്റും ഘോഷയാത്രയായി പ്ലസ് ടു മലയാളം ചോദ്യപേപ്പർ മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കെ.പി.എസ്.ടി.എയുടെ പുതിയ ജില്ലാ കമ്മിറ്റി ചാർജെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 80 മാർക്കിന്റെ പരീക്ഷയിൽ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകളുമായി കുട്ടികളെ കുഴപ്പിച്ച ചോദ്യപേപ്പർ പിൻവലിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.സി.പത്മനാഭൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.വിനോദ് കുമാർ, ഷാഹിദ റഹ്മാൻ, ജില്ല സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, സി.എ.മുഹമ്മദ് റാഫി, ടി.യു.ജയ്‌സൺ, റെയ്ജു പോൾ, കെ.ജെ.ജോബി, സി.ജെ.റെയ്മണ്ട്, ജസ്‌ലിൻ ജോർജ്, സി.ആർ.ജീജോ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |