ബ്യൂണസ് ഐറിസ്: 2026ൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 മത്സരങ്ങളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലായ് 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളാണ് പ്രധാന വേദികൾ.
ബൊളീവിയയും യുറുഗ്വേയും തമ്മിലുള്ള ഗോൾരഹിത സമനിലയാണ് അർജന്റീനയ്ക്ക് യോഗ്യത ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലും ഏഴാം സ്ഥാനത്തുള്ള ബൊളീവിയയേക്കാൾ 13 പോയിന്റ് മുന്നിലുമാണ് അർജന്റീന ഇപ്പോൾ.
അതേസമയം, അർജന്റീനയുടെ യോഗ്യത ഉറപ്പാക്കുന്നതിൽ യുറുഗ്വേയുടെ ഇന്നത്തെ മത്സരത്തിലെ പ്രതിരോധം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബൊളീവിയയ്‌ക്കെതിരെ ഗോൾകീപ്പർ സെർജിയോ റോച്ചെ ഏഴ് സേവുകൾ എടുത്തു. 2021 ഒക്ടോബറിൽ ബ്രസീലിനെതിരെ ഫെർണാണ്ടോ മുസ്ലേര നടത്തിയ ഒമ്പത് സേവുകൾക്ക് ശേഷം ഒരു യുറുഗ്വേ ഗോൾകീപ്പറും നേടാത്ത നേട്ടമാണിത്. മത്സരത്തിനിടെ ബൊളീവിയ 32 ഷോട്ടുകൾ പോസ്റ്റിലേക്ക് പായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |