ഡൽഹി: ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളിലെ മുൻനിരക്കാരായ ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എ.ഇ.എസ്.എൽ), 2025 നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ അവരുടെ അവസാന ഘട്ട തയ്യാറെടുപ്പിൽ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് ആകാശ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സൗജന്യ റാപ്പിഡ് റിവിഷൻ കോഴ്‌സ് ആരംഭിക്കുന്നു. വിദ്യാർത്ഥികളെ അവരുടെ തയ്യാറെടുപ്പ് മികച്ചതാക്കാനും നിർണായക പരീക്ഷയ്ക്ക് മുമ്പ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നതിനാണ് കോഴ്‌സ് പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നത്.
മാർച്ച് 31ന് ആരംഭിക്കുന്ന അടുത്ത ബാച്ചിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നീറ്റ് റാപ്പിഡ് റിവിഷൻ കോഴ്‌സ് പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കും. ക്രാഷ് കോഴ്‌സിൽ 100+ മണിക്കൂർ ലൈവ് ഓൺലൈൻ അദ്ധ്യാപന സെഷനുകൾ, പ്രധാനപ്പെട്ട അധ്യായങ്ങൾക്കായുള്ള 9 ടെസ്റ്റുകളും പരിശീലന ചോദ്യങ്ങളും ഉൾപ്പെടുന്നു.
വിജയിക്കാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സംരംഭത്തിലൂടെ, അവരുടെ പരമാവധി പ്രകടനം കാഴ്ചവയ്ക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ദീപക് മെഹ്‌റോത്ര
സി.ഇ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |