കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനായി ഭൂമി വാങ്ങാൻ സർക്കാർ അനുവദിച്ച 25.81 കോടി രൂപയുടെ പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭരണാനുമതി. നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക ഇന്ന് കൈമാറും. ഭൂമി സർവകലാശാലയുടെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. മുണ്ടയ്ക്കലിൽ 3.26 ഹെക്ടർ ഭൂമിയാണ് നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരം വാങ്ങുന്നത്. ഒട്ടേറെ വിവാദങ്ങളും കടമ്പകൾക്കും ശേഷമാണ് യൂണിവേഴ്സിറ്റിക്ക് സ്വന്തം ഭൂമിയാകുന്നത്. മുണ്ടയ്ക്കലിൽ ഓടുഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് മന്ദിരം ഉയരുക. ഭൂമിയുമായി ബന്ധപ്പെട്ട ബാങ്ക് വായ്പകൾ തീർപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |