തിരുവനന്തപുരം: ഓർഗനൈസറിൽ ഒരു മാധ്യമ പ്രവർത്തകൻ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് എഴുതിയ ലേഖനം അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞാണ് അത് നീക്കം ചെയ്തതെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഭാരതത്തിൽ സ്ഥലം കൈവശമുള്ളത് ഒരു കുറ്റമല്ല. പക്ഷേ, കർണാടകയിൽ കോൺഗ്രസും, വഖഫും ചെയ്തത് പോലെ സ്ഥലം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് തെറ്റാണ്.കോൺഗ്രസ് ചെയ്യുന്നത് പോലെ ജനങ്ങളെ വഞ്ചിക്കുന്നതും,നുണകൾപരത്തുന്നതും,വർഗ്ഗീയവിഷം പടർത്തുന്നതും തെറ്റാ
ണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |