തിരുവനന്തപുരം: വരും തലമുറയെ വന്‍ വിപത്തില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം ലഹരിക്കെതിരായ യുദ്ധത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിന് വിപുലമായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയെ അറിയിക്കും. ഈ മാസം 16ന് മതമേലധ്യക്ഷന്‍മാരുടെ യോഗവും 17 ന് സര്‍വകക്ഷി യോഗവും ചേരും. ചുരുങ്ങിയ കാലയളവില്‍ 2503 ലഹരി സോഴ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലഹരി എത്തിക്കുന്നവര്‍ക്കും, കടത്തുന്നവര്‍ക്കും എതിരായി കര്‍ശനമായ നടപടി ആണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |