കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനം കുമരകം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ന്യൂറോ സയന്റിസ്റ്റ് ഡോ. കെ.പി മോഹനകുമാർ ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് കെ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജു കെ.എൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എസ്.എ.രാജീവ് കണക്കും, കേന്ദ്ര നിർവാഹക സമിതിയംഗം അഡ്വ. കെ.പി. രവി പ്രകാശ് സംഘടനാ രേഖയും അവതരിപ്പിച്ചു. ജോജി കൂട്ടുമ്മേൽ, ആർ.സനൽകുമാർ, കെ.രാജൻ, ജിസ് ജോസഫ്, മഹേഷ് ബാബു എന്നിവർ സംസാരിച്ചു.
ഇന്ന് തുടർ ചർച്ചയും, ഗ്രൂപ്പ് ചർച്ചയും, ഭാരവാഹി തിരഞ്ഞെടുപ്പും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |