കോട്ടയം : മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികളെ കാണാതായി. പെരുവന്താനം തെക്കേമല പന്തപ്ലാക്കൽ ജോസഫ് ജോണിന്റെ മകൻ ആൽബിൻ ജോസഫ് (21), അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) എന്നിവരെയാണ് കാണാതായത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്താണ് സംഭവം. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർ. ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |