കുറുമണ്ണ് : സെന്റ് ജോൺസ് ഹൈസ്‌കൂളിലെ സമ്മർ കോച്ചിംഗ് ക്യാമ്പ് കടനാട് ഗ്രാമപഞ്ചായത്തംഗം ബിന്ദു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.ടി..എ പ്രസിഡന്റ് സുബി തോമസ് ആശംസകൾ നേർന്നു. ഫുട്‌ബാൾ, ബാഡ്മിന്റൺ, സ്‌പോക്കൺ ഇംഗ്ലീഷ്, സംഗീതം, ഡാൻസ്, കൈയ്യക്ഷരം മെച്ചപ്പെടുത്തൽ,ചിത്രരചന, റോബോട്ടിക്സ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികാസം എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള പരിശീലനമാണ് നാലു ദിവസത്തെ കോച്ചിംഗ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോസഫ് കെ.എം, ഷെറിൻ സാജൻ, അലൻ ജോണി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |