കോഴഞ്ചേരി : പൗരന്റെ അന്തസിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള ശബ്ദമായിരുന്നു 90 വർഷങ്ങൾക്ക് മുമ്പ് കോഴഞ്ചേരിയിൽ സി.കേശവൻ മുഴക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ നവതിസ്മൃതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ പോരാട്ട വീര്യവും സാമൂഹ്യനീതിക്കു വേണ്ടിയുള്ള സിംഹഗർജനവും സ്ഫുരിക്കുന്ന വാക്കുകളായിരുന്നു സി.കേശവന്റെ കോഴഞ്ചേരി പ്രസംഗമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് , സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, മുൻ എം.എൽ.എമാരായ എ.പത്മകുമാർ, കെ.സി.രാജഗോപാലൻ, ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ശരത്ചന്ദ്രകുമാർ, ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം വിക്ടർ ടി.തോമസ്, യോഗം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, ബാബു തോമസ്, യോഗം കോഴഞ്ചേരി യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം ബിജിലി പി.ഈശോ, സ്വാഗത സംഘം ചെയർമാൻ ടി.വി.സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |