തിരുവനന്തപുരം: ബേക്കറി ജംഗ്ഷൻ ഓവർബ്രിഡ്ജിൽ ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച്, ബൈക്കിൽ സഞ്ചരിച്ചിരുന്ന പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു.കിളിമാനൂർ പൊരുന്തമൺ കടമുക്ക് കല്ലുവിള സന്ധ്യാഭവനിൽ അജിത്കുമാർ സന്ധ്യ ദമ്പതികളുടെ മകൻ കാളിദാസനാണ് (20)മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന സഞ്ചരിച്ച സഹപാഠി പാലക്കാട് സ്വദേശി നിഹാരികയ്ക്ക് (19) ഗുരുതരമായി പരിക്കേറ്റു.പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം.തമ്പാനൂരിൽ നിന്ന് പാളയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസും എതിർദിശയിലേക്ക് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.കെ.എസ്.ആർ.ടിസി ബസ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
റോഡിൽ തലയിടിച്ച് വീണ കാളിദാസൻ തൽക്ഷണം മരിച്ചു. മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാളിദാസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |