മറ്റു ചർച്ചകളില്ല
ന്യൂഡൽഹി: മുൻ യുദ്ധങ്ങളിലേതു പോലെ ഓപ്പറഷൻ സിന്ദൂർ പാകിസ്ഥാന് മേൽ വിജയത്തിന്റെ പുതിയ അദ്ധ്യായം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ഭീകരതയുടെ സർവകലാശാലകളായിരുന്ന ബഹാവൽപൂരും മുരിദ്‌കെയും ഇന്ത്യ തകർത്തെറിഞ്ഞു . 9/11 യു.എസ് ആക്രമണം, ലണ്ടൻ ട്യൂബ് ബോംബാക്രമണം, ഇന്ത്യയിലെ വിവിധ ആക്രമണങ്ങൾ എന്നിവയിൽ പ്രതികളായ ഭീകരരെ കാലപുരിക്കയച്ചു.
പാകിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരത, അധിനിവേശ കാശ്‌മീർ വിഷയങ്ങളിൽ മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വെടിനിറുത്തലിനുള്ള അന്താരാഷ്‌ട്ര ഇടപെടൽ വഴി കാശ്‌മീർ വിഷയം അന്താരാഷ്‌ട്രവത്‌ക്കരിക്കാനുള്ള പാക് നീക്കം മുന്നിൽ കണ്ടായിരുന്നു ഇത്.
ഭീകരർ പാകിസ്ഥാനെ
തകർക്കും
ഇത് യുദ്ധത്തിന്റെ യുഗമല്ല. ഇത് ഭീകരതയുടെയും യുഗമല്ല. തങ്ങൾ പോഷിപ്പിക്കുന്ന ഭീകരത പാകിസ്ഥാനെ തന്നെ തകർക്കും. സ്വയരക്ഷയ്‌ക്ക് ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കണം. ഭീകരരുടെ സംസ്‌കാര ചടങ്ങിൽ വലിയ ഓഫീസർമാർ പങ്കെടുത്തത് അവരുടെ പിന്തുണയ്‌ക്ക് തെളിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |