ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി ഈ മാസം 18ന് രാവിലെ 7.30ന് മദ്റസകളിൽ സ്‌പെഷ്യൽ അസംബ്ലി ചേരും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10992 മദ്റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും അണിചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കും. സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നതിന് അന്നേ ദിവസം 10 ലക്ഷം വിദ്യാർത്ഥികളുടെ ഒപ്പു ശേഖരണവും നടത്തും.
ക്യാമ്പയിനോടനുബന്ധിച്ച് മദ്രസ തലത്തിൽ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കും. സദർ മുഅല്ലിംകളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തും. മദ്റസയിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സുന്നി ബാലവേദിയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരെ വിദ്യാർത്ഥി സഭകൾ' രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |