തൃശൂർ: കേരള ജ്യോതിഷ പരിഷത്തിന്റെ എ.വി.എസ്.പണിക്കർ സ്മാരക സുവർണമുദ്രാങ്കിത ദൈവജ്ഞ പുരസ്‌കാരം ജ്യോതിഷാചാര്യ പത്മനാഭ ശർമ കല്ലേറ്റുംകരയ്ക്ക് നൽകുമെന്ന് പ്രസിഡന്റ് അഡ്വ. എ.യു.രഘുരാമൻ പണിക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ശനിയാഴ്ച രാവിലെ 9.30ന് തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കുന്ന 53-ാമത് വാർഷിക സമ്മേളനത്തിൽ കോഴിക്കോട് കൊളത്തൂർ അദ്വെെതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി പുരസ്‌കാരം നൽകും.
അഡ്വ. എ.യു.രഘുരാമൻ പണിക്കർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുരേന്ദ്രപണിക്കർ, സാഹിത്യകാരൻ സി.വി.ബാലകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, എ.കെ.സാജൻ തുടങ്ങിയവർ ആശംസയർപ്പിക്കും. ജ്യോതിഷാചാര്യ ബിരുദം ജ്യോത്സ്യൻ പാമ്പാക്കുട പുരുഷോത്തമൻ നായർ, ജോത്സ്യൻ ഉണ്ണിക്കൃഷ്ണ പണിക്കർ പാലൂർകളരി, സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ.സ്വാമി എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുരേന്ദ്രപണിക്കർ കോലഴി, സെക്രട്ടറി ഉണ്ണിരാജൻ കുറുപ്പ്, ട്രഷറർ മധുസൂദനൻ പീച്ചറക്കൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |