നെയ്യാറ്റിൻകര: മലയാളത്തിലെ മികച്ച വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കായി പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള 'ദ്യുതി' അക്ഷര പുരസ്‌കാരം ഡോ.എം.എ.സിദ്ദീഖിന്റെ 'ലിറ്റററി തെറാപ്പി' എന്ന പഠനഗ്രന്ഥത്തിന് ലഭിച്ചു.മെഡിക്കൽ ഹ്യുമാനിറ്റീസിന്റെ പശ്ചാത്തലത്തിൽ സാഹിത്യത്തിന്റെ അന്തർ വൈജ്ഞാനിക സാദ്ധ്യതകൾ അപഗ്രഥിക്കുന്നതാണ് പഠനഗ്രന്ഥം.മലയാളത്തിൽ ഈ വിഷയം സിദ്ധാന്ത രൂപത്തിൽ അവതരിപ്പിക്കുന്ന ആദ്യകൃതി കൂടിയാണെന്ന് ഡോ.എ.എസ്.ബെന്റോയ് അദ്ധ്യക്ഷനായ പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.പുരസ്‌കാരം 25ന് നെയ്യാറ്റിൻകരയിൽ ചേരുന്ന ചടങ്ങിൽ ഡോ.സിദ്ദീഖിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |