1. കുഫോസ് പി.ജി:- ജൂൺ ഒന്നിനു നടക്കുന്ന കുഫോസ് പി.ജി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 26 മുതൽ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. വെബ്സൈറ്റ്: www.kufos.ac.in
2. കുസാറ്റ് ക്യാറ്റ് ഉത്തര സൂചിക:- കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് & ടെക്നോളജി നടത്തിയ ക്യാറ്റ് - 2025 പൊതു പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ പ്രൊഫൈലിൽ ഉത്തര സൂചിക ലഭിക്കും. ഉത്തരങ്ങൾ സംബന്ധിച്ച് എതിർപ്പുകൾ ഉണ്ടെങ്കിൽ 18 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://admissions.cusat.ac.in.
3. സി.യു.ഇ.ടി അഡ്മിറ്റ് കാർഡ്:- സി.യു.ഇ.ടി യു.ജി 2025ന്റെ മേയ് 19 മുതൽ 24 വരെ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https;//cuet.nta.nic.in.
4. എൽ എൽ.ബി പ്രവേശനം:- തിരുവനന്തപുരം, എറണാകുളം, തൃശൂർ,കോഴിക്കോട് സർക്കാർ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും 2025-26 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി, ത്രിവത്സര എൽ എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 19 വരെ ദീർഘിപ്പിച്ചു. www.cee.kerala.gov.in- വഴി അപേക്ഷ സമർപ്പിക്കാം. ജൂൺ ഒന്നിനാണ് പൊതുപ്രവേശന പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |