ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിന്റെ പേരിൽ തമിഴ്നാടിന്റെ 2,152 കോടി രൂപ സമഗ്ര ശിക്ഷാ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു. നയം നടപ്പാക്കിയാലേ ഫണ്ട് അനുവദിക്കൂ എന്നാണ് കേന്ദ്ര നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |