കൊച്ചി: കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അൻസി എസ് മാനേജിംഗ് ഡയറക്ടറും എൻജിനീയറിംഗ് വൈസ് പ്രസിഡന്റുമായ ഗൈഡ് വയർ സോഫ്‌റ്റ്‌വെയർ ലിമിറ്റഡ് ഡവലപ്പർമാർക്കായി സമ്മേളനം സംഘടിപ്പിച്ചു. ഗൈഡ് വയർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മൈക്ക് റോസൻബാം, ചീഫ് പ്രോഡക്ട്‌സ് ഓഫീസർ ഡിയേഗോ ദേവാലേ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗൈഡ് വയർ ടെക്നോളജി ലാബുമായി സഹകരിക്കുന്ന അമൃത സർവകലാശാല, പി. ഇ. എസ് സർവകലാശാല, റേവ സർവകലാശാല, എസ്.ആർ.എം സർവകലാശാല, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ദേശീയ ബാഡ്മിന്റൺ കോച്ച് പത്മഭൂഷൻ പി. ഗോപിചന്ദ് മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |