ബിൽ വർഷകാല സമ്മേളനത്തിൽ
ന്യൂഡൽഹി: ആണവ വൈദ്യുതി മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ. ഇതിനായി ആണവോർജ നിയമത്തിലും ന്യൂക്ളിയർ സിവിൽ ലയബിലിറ്റി നിയമത്തിലും ഭേദഗതി വരുത്തും. ജൂലായിലെ വർഷകാല സമ്മേളനത്തിൽ ബിൽ പാർലമെന്റിൽ കൊണ്ടുവരാനാണ് നീക്കം.
ആണവോർജ്ജ മേഖലയിൽ സ്വകാര്യ വത്കരണം വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ മേഖലയിലെ സ്വകാര്യവത്കരണമാണ് ഇവിടെയും മാതൃകയാക്കുന്നത്.
2008ലെ ഇന്ത്യ-യു.എസ് സിവിൽ ആണവ കരാറിന് ശേഷം വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2010ൽ പാസാക്കിയ ന്യൂക്ളിയർ സിവിൽ ലയബിലിറ്റി നിയമം തടസമായി. നിയമത്തിലെ നഷ്‌ടപരിഹാരത്തിനുള്ള വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് ആവശ്യമുയർന്നിരുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഭേദഗതികൾ വേഗത്തിലാക്കണമെന്ന് പാർലമെന്ററി കമ്മിറ്റിയും നിർദ്ദേശിച്ചിരുന്നു. ഭേദഗതി വഴി, ആണവോർജ പ്ലാന്റിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നവരുടെ ബാദ്ധ്യത നിശ്ചിത കാലത്തേക്ക് പരിമിതപ്പെടുത്തും.
2047ൽ 100 ജിഗാവാട്ട്
2047ഓടെ 100 ജിഗാവാട്ട് ആണവോർജ വൈദ്യതി ഉത്പാദനമാണ് ഇന്ത്യയുടെ ലക്ഷ്യം
ഇതിൽ നല്ലൊരു പങ്ക് സ്വകാര്യമേഖലയുടെ സഹാത്തോടെ ആയിരിക്കും
സ്വകാര്യ മേഖലയിൽ 220 മെഗാവാട്ടിന്റെ ചെറുകിട റിയാക്ടറുകൾ സ്ഥാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |