ദൈനംദിന ജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകളുണ്ട്. വീടുകളിലായാലും സ്വന്തം തൊഴിലിടങ്ങളിലായാലും സാഹചര്യങ്ങൾക്കനുസരിച്ച് ആ വാക്കുകൾ കടന്നുവരികയാണ്. സാധാരണയായി നാം ഉപയോഗിക്കുന്ന ചില വാക്കുകളാണ് ഓകെ, താങ്ക് യു, നോ, യെസ് എന്നിവ. എന്നാൽ കൂടുതൽ അവസരങ്ങളിലും മിക്കവരും അവരവരുടെ ഭാഷകളിൽ ദൈവമേ (ഗോഡ്) എന്നും വിളിക്കാറുണ്ട്.
ഹിന്ദി ഭാഷയിൽ ഗോഡെന്നാൽ ഭഗവാൻ എന്നാണ്. കന്നടയിൽ ദേവാരു എന്നിങ്ങനെയാണ്. പലരും പ്ലാൻ ചെയ്തിട്ടൊന്നുമല്ല ഈ പദം ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ നാം ഗോഡ് എന്ന് വിളിക്കുന്നതെന്നും അതിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നും പരിശോധിക്കാം. ദൈവത്തിൽ വിശ്വാസമുളള എല്ലാവരും ഗോഡ് എന്ന് വിളിക്കാറുണ്ട്. ഇതിന് പലതരത്തിലുളള വിശദീകരണങ്ങളും മിക്കവരും നൽകുന്നുണ്ട്. കൂടുതലും ദൈവികപരമായും പ്രകൃതിദത്തപരമായുമുളള രൂപമായാണ് ദൈവത്തെ കാണുന്നുത്.
മിക്കവരും ഗോഡ് എന്ന പദത്തെ നിർവചിക്കുന്നത്. ജി എന്നാൽ ജനറേറ്റർ, ഒ എന്നാൽ ഓപ്പറേറ്റർ, ഡി എന്നാൽ ഡിസ്‌ട്രോയർ എന്നിങ്ങനെയാണ്. ഹിന്ദു പുരാണങ്ങളിലെ വിശ്വാസമനുസരിച്ച് ബ്രഹ്മാവാണ് ക്രിയേറ്റർ അല്ലെങ്കിൽ ജനറേറ്റർ, ഭഗവാൻ വിഷ്ണുവാണ് ഓപ്പറേറ്റർ, ഭഗവാൻ ശിവനാണ് ഡിസ്‌ട്രോയർ. പല മതങ്ങളിലും ഗോഡ് എന്ന പദത്തെ പലതായി നിർവചിക്കുന്നുണ്ട്. ഇസ്ലാം മതത്തിൽ അല്ലാഹ് എന്നാണ്. ക്രസ്തു മതത്തിൽ ജീസസ് എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |