തിരുവനന്തപുരം: ഭരണത്തിൽ പിണറായി സർക്കാർ ഒൻമ്പത് വർഷങ്ങൾ തികയ്ക്കുന്ന 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി സംസ്ഥാന കോർ കമ്മറ്റി,സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ ഒൻമ്പതാം വാർഷികത്തിൽ എന്താണ് ആഘോഷിക്കുന്നത്?. കഴിഞ്ഞ 9 വർഷം പിണറായി സർക്കാർ കേരളത്തിന് എന്ത് ചെയ്തെന്നും,കേരളത്തിന് നഷ്ടപ്പെട്ട ദശകമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തും. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിൽ 15 ദിവസം ഒന്നും ചെയ്തില്ല. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ പറഞ്ഞത് ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ പോകുന്നുവെന്നാണ്. അതൊരു ദേശീയ നയമാണ്. സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |