ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ല സന്ദർശിച്ചേക്കും. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദർശിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പൂഞ്ചിലും രജൗരിയിലും ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ലെഫ്. ഗവർണർ മനോജ് സിൻഹ സന്ദർശിച്ചിരുന്നു. ആക്രമണത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസത്തിന് പ്രഥമ പരിഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ ജോലിയും കുടുംബത്തിന് കേന്ദ്ര സർക്കാരിന്റെ സഹായവും നൽകുമെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ജമ്മു കാശ്മീർ സർക്കാർ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനത്തിൽ ഡൽഹി സർവകലാശാല അതൃപ്തി അറിയിച്ചു. അധികൃതരെ അറിയിക്കാതെയാണ് രാഹുലിന്റെ സന്ദർശനമെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |