ഡോ.ടി.പി സേതുമാധവൻ
നെഹ്‌റു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എയർ ക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനിയറിംഗ് AME, ബിഎസ്.സി എയ്‌റോ നോട്ടിക്കൽ എൻജിനിയറിംഗ്, എം.ബി.എ എയർലൈൻ & എയർപോർട്ട് മാനേജ്‌മന്റ്, കാബിൻ ക്രൂ, ബി.ടെക്,പാരാമെഡിക്കൽ,നഴ്സിംഗ്,ഡിസൈൻ, സോഷ്യൽ വർക്ക്, ബി.ബി.എ, ബി.സി.എ, എം.ടെക്, എം.എസ് സി , ബി എസ് സി, ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം. www.nehrucolleges.com
ബി.സി.എ, ബി.കോം പ്രോഗ്രാമുകൾ
ബി.സി.എ പ്രോഗ്രാമിന് സാദ്ധ്യതയേറുന്നു. ബി.സി.എ സൈബർസെക്യൂരിറ്റി, എ.ഐ & ഡാറ്റ സയൻസ് കോഴ്‌സുകൾക്കായി കൂടുതൽ വിദ്യാർത്ഥികൾ താല്പര്യപ്പെടുന്നു. ബി.കോം ഫിൻ ടെക്,ടാക്സഷൻ & ഫിനാൻസ്, ബി.എസ്സി വിഷ്വൽ മീഡിയ & കമ്മ്യൂണിക്കേഷൻ, ബി ഡെസ് കമ്മ്യൂണിക്കേഷൻ ഡിസൈൻ കോഴ്‌സുകൾക്കും സാദ്ധ്യതകളേറെയാണ്.
എം.എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റ അനലിറ്റിക്സ്, എം.എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, വിഷ്വൽ മീഡിയ & കമ്മ്യൂണിക്കേഷൻ, എം.സി.എ(എ.ഐ & ഡാറ്റ സയൻസ് ) പ്രോഗ്രാമുകൾക്കും തൊഴിലവസരങ്ങളുണ്ട്. അമൃത യൂണിവേഴ്സിറ്റി, ശിവനാടാർ യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിൽ ഇപ്പോൾ അപേക്ഷിക്കാം.
പെട്രോളിയം എൻജിനീയറിംഗ്
ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം & എനർജിയിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, അപ്ലൈഡ് പെട്രോളിയം എൻജിനിയറിംഗ്, ഫയർ & സേഫ്റ്റി എൻജിനിയറിംഗ്, എയ്റോസ്പേസ് എൻജിനിയറിംഗ് പ്രോഗ്രാമുകൾക്ക് മേയ് 29വരെ അപേക്ഷിക്കാം.www.upes.ac.in
ബയോടെക് ഗവേഷണം
ബയോടെക്നോളജി റിസർച്ച് & ഇന്നോവേഷൻ കൗൺസിലിന്റെ കീഴിൽ രാജീവ്ഗാന്ധിസെന്റർ ഫോർ ബയോടെക്നോളജി പി.എച്ച് ഡി പ്രോഗ്രാമുകൾക്ക് ജൂൺ 12വരെ അപേക്ഷിക്കാം. ഡിസീസ് ബയോളജി,ന്യൂറോസയൻസ്, പ്ലാന്റ് സയൻസ്,ബയോഇൻഫോമാറ്റിക്‌സ്, ഫർമസിസ്റ്റിക്കൽ,വെറ്ററിനറി,ലൈഫ് സയൻസ് എന്നിവയിൽ ഗവേഷണം നടത്താം. www.rgcb.res.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |