കൊൽക്കത്ത: തൊണൂറു ശതമാനം ആളുകൾക്കും ഒരുപോലെ ഇഷ്ടമുള്ള പഴവർഗമാണ് മാങ്ങ. അത് ഇപ്പോൾ പച്ച മാങ്ങ ആയാലും പഴുത്ത മാങ്ങ ആയാലും. എല്ലാക്കാലത്തും ലഭിക്കുന്ന പഴവർഗം അല്ലായെന്നതും ശ്രദ്ധേയമാണ്. മാമ്പഴ സീസണിന് വേണ്ടി കാത്തിരിക്കുന്നവരാണ് എല്ലാവരും. എന്നാൽ മാമ്പഴ സീസണായാൽ ഇത് എന്ന് തീരുമെന്ന് ചോദ്യക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് മലയാളികൾക്കിടിൽ ഈ ചോദ്യം കൂടുതലാണ്. അതിന് കാരണം മാങ്ങ സീസണായാൽ മലയാളികളുടെ അടുക്കളയിൽ മാങ്ങ കൊണ്ടുള്ള വിഭവം ഇല്ലാത്ത ദിവസങ്ങളില്ല. മാങ്ങ കറി, പുള്ളിശേരി, അച്ചാർ, പായസം, ജൂസ് (പച്ചയും, പഴുതത്തും), അട, പുട്ട് തുടങ്ങിയ നിരവധി പരീക്ഷണങ്ങളാണ് മാങ്ങ കൊണ്ട് മലയാളിയുടെ അടുക്കളയിൽ ഉണ്ടാവുന്നത്. എന്നാൽ ഇപ്പോൾ കൊൽക്കത്തയിലെ താരം മാങ്ങ ഓംലെറ്റാണ്. നിരവധി പോരാണ് ഇത് കഴിക്കാനായി ഇവിടെ എത്തുന്നത്. ഓംലെറ്റിലെ പുതിയ പരീക്ഷണമെന്നാണ് ഇതിനെ ഭക്ഷണ പ്രേമികൾ വിളിക്കുന്നത്.
കൊൽക്കത്തയിലെ ഒരു വഴിയോര ഭക്ഷണശാലയിൽ നിന്നുള്ള വീഡിയോയാണ് ഈ ഓംലെറ്റിനെ ആളുകളിൽ പരിചതമാക്കിയിരിക്കുന്നത്. മുട്ടകൾ പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിക്കുന്നതും തുടർന്ന്, പച്ചക്കറികളും മസാലകളും ചേർത്ത മിശ്രിതം ബട്ടർ ചേർത്ത പാനിലേക്ക് ഒഴിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് ചേർക്കുന്ന ചേരുവയാണ് ഹൈലൈറ്റ്. കുനു കുനാ അരിഞ്ഞ മാമ്പഴത്തിന്റെ കഷ്ണങ്ങൾ! പഴുത്ത മാമ്പഴ കഷ്ണങ്ങൾ ഓംലെറ്റിന്റെ മുകളിൽ വിതറി, അവസാനം കുറച്ച് സോസും മസാലപ്പൊടികളും ചേർക്കുന്നതാണ് 'മാമ്പഴ ഓംലെറ്റിന്റെ' തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടം.
ഓംലെറ്റിനോടുള്ള അനാദരവാണെന്നും മാമ്പഴം ഇങ്ങനെ പാഴാക്കികളയണോ തുടങ്ങി നിരാശനിറഞ്ഞ പ്രതികരണങ്ങളുണ്ടെങ്കിലും ഭക്ഷണ പ്രേമികൾക്കിടിയിൽ ഇത് താരമായിട്ടുണ്ട്. മുമ്പ് ചില്ലി ഓറിയോ ഓംലെറ്റ്, ഗുലാബ് ജാമുൻ ഓംലെറ്റ്, ചിപ്സ് ഓംലെറ്റ് തുടങ്ങിയവയും ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |