പത്തനാപുരം: സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചു കഴിഞ്ഞ 2 ദിവസമായി കലയനാട്ട് നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു. ലോകത്തിലെ ഏത് രാജ്യത്തും എത്താവുന്ന തുറമുഖമാണ് വിഴിഞ്ഞത്തേതെന്നും ലോകത്തിലെ മറ്റു തുറമുഖങ്ങളോട് മത്സരിക്കാൻ ശേഷിയുള്ള തുറമുഖമായി മാറും വിഴിഞ്ഞത്തേതെന്നും സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ജില്ല അസി.സെക്രട്ടറിമാരായ അഡ്വ.സാം കെ.ഡാനിയേൽ, എം.എസ്.താര, ജില്ല എക്സിക്യുട്ടീവ് അംഗം എം.സലീം, മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, ഇ.കെറോസ് ചന്ദ്രൻ തുടങ്ങിയ നിരവധി പേർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജു, അഡ്വ.ആർ.സജീിലാൽ, എസ്.വേണുഗോപാൽ, ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ സി.അജയപ്രസാദ്, കെ.സി.ജോസ് തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു. അച്ചൻകോവിൽ സുരേഷ് ബാബു, ബി.സദാശിവൻപിള്ള, ഇടമൺ ബാഹുലേയൻ, ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബി.സുജാത, പ്രസാദ് ഗോപി, നവമണി എന്നിവരായിരുന്നു സമ്മേളന നടപടികൾ നിയന്ത്രിച്ചത്. 31 അംഗം മണ്ഡലം കമ്മിറ്റിയിൽ നിന്ന് വി.പി.ഉണ്ണികൃഷ്ണനെ വീണ്ടും മണ്ഡലം സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |